Sunday, May 19, 2024
spot_img

ചെറുപയര്‍ കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍..

ആരോഗ്യത്തിന്റെ കാര്യത്തിൽ ഒന്നാമതുള്ള ഒരു ഭക്ഷണവസ്തുവാണ് ചെറുപയർ. പ്രത്യേകിച്ചും ഉണക്കിയ പയര്‍ വര്‍ഗങ്ങള്‍. ഉണക്കപ്പയര്‍, ചെറുപയര്‍, മുതിര എന്നിങ്ങനെ ഒരു പിടി വസ്തുക്കള്‍ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്. ഇത്തരം പയര്‍ വര്‍ഗങ്ങളില്‍ തന്നെ ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ് ചെറുപയര്‍.

ചെറുപയര്‍ പല രീതിയിലും കഴിയ്ക്കാം. ഇത് പച്ചയ്ക്കും വേവിച്ചും മുളപ്പിച്ചുമെല്ലാം കഴിയ്ക്കാം. പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയര്‍. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവും. ദിവസവും ഒരു പിടി ചെറുപയര്‍ മുളപ്പിച്ചത് ഭക്ഷണത്തില്‍ ശീലമാക്കി നോക്കൂ.

വേവിയ്ക്കാതെ കഴിച്ചാല്‍ ഗുണം ഇരട്ടിയ്ക്കും. മുളപ്പിച്ചതും അല്ലാതെയുമായ ചെറുപയര്‍ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഒരു കലവറ കൂടിയാണ്.

Related Articles

Latest Articles