കോട്ടയം: ഏറ്റുമാനൂരിൽ അപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം. കണ്ടുനിന്നവർ രക്ഷിക്കാൻ തയ്യാറാകാതെയാണ് മരണം സംഭവിച്ചത്. അതിരംപുഴ സ്വദേശി ബിനുവാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഓട്ടോ മറിഞ്ഞ് ഇയാൾക്ക് പരിക്കേറ്റത്. ബിനുവും ബന്ധുവും മദ്യപിച്ചിരുന്നു. ബന്ധുവാണ് ഓട്ടോറിക്ഷ ഓടിച്ചത്. അപകടം കണ്ടവർ ഓട്ടോറിക്ഷ ഉയർത്തിവെച്ച് പരിക്കേറ്റവരെ സമീപത്തെ കടയുടെ മുന്നിലിരുത്തി. എന്നാൽ ആരും ഇവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല.
ഓട്ടോ ഡ്രൈവറും ബിനുവിനെ രക്ഷിക്കാൻ ശ്രമിച്ചില്ല. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ബിനുവിന് നേരത്തെ അപസ്മാരത്തിന്റെ ബുദ്ധിമുട്ടുകളുണ്ടെന്ന് ബന്ധുക്കളുടെ മൊഴിയുണ്ട്. ഇതാണോ മരണകാരണം എന്ന് വ്യക്തമല്ല. എന്നിരുന്നാലും അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതിരുന്നത് വലിയ വീഴ്ചയാണെന്ന് പൊലീസ് പറയുന്നു. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ ഫയർ ഫോഴ്സെത്തിയാണ് ബിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

