Wednesday, September 30, 2026

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് തർക്കം: തപാൽ വോട്ടുകളുടെ പരിശോധന ഇന്ന്, നടപടി ഹൈക്കോടതി ഇടക്കാല ഉത്തരവിനെ തുടർന്ന്

മലപ്പുറം : പെരിന്തൽമണ്ണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി കസ്റ്റഡിയിൽ ഉള്ള തപാൽ വോട്ടുകൾ ഇന്ന് പരിശോധിക്കും. ബാലറ്റുകൾ നേരിട്ട് പരിശോധിക്കാൻ അവസരം വേണമെന്ന ഇടത് സ്ഥാനാർത്ഥി കെ.പി. എം. മുസ്തഫ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വോട്ടുകളിൽ കൃത്രിമത്വം നടന്നോയെന്നറിയാൻ പരിശോധന നടത്താൻ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.

2021 ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. വിജയം ചോദ്യംചെയ്ത് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം മുസ്തഫയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കോവിഡ് പശ്ചാത്തലത്തിൽ രേഖപ്പെടുത്തിയ പ്രത്യേക തപാൽ വോട്ടുളിൽ കൃത്രിമം നടന്നുവെന്നാണ് വിലയിരുത്തൽ. ആയതിനാൽ ഇരുകക്ഷികളും ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിലാണ് ബാലറ്റുകൾ പരിശോധിക്കുക

Related Articles

Latest Articles