Saturday, May 4, 2024
spot_img

വാദ്യമേളങ്ങളോടെ ആഘോഷങ്ങളോടെ ഉത്സവങ്ങൾ പഴയപടി നടത്താൻ അനുമതി വേണം’; പ്രക്ഷോഭത്തിനൊരുങ്ങി ആന ഉടമകൾ

തൃശ്ശൂര്‍: ഉത്സവങ്ങൾ പഴയപടി ആഘോഷങ്ങളോടെ നടത്താൻ അനുമതി നൽകാത്തതിൽ പ്രതിഷേധവുമായി ആന ഉടമകൾ. ഇതോടനുബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് ആന ഉടമകൾ (Elephant Owners Protest) കത്ത് നൽകി. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഉത്സവം ഇല്ലതായിട്ട് രണ്ട് വർഷതിലധികമായി, മറ്റെല്ലാ മേഖലകളിലും നിയന്ത്രണങ്ങൾ നീക്കി വരുന്നു. എന്നാൽ, ഉത്സവ നടത്തിപ്പിൽ മാത്രം സംസ്ഥാന സർക്കാർ ഇപ്പോഴും നിയന്ത്രണം തുടരുകയാണ്.

ഇതുമൂലം ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ മേഖകളിലും പ്രതിസന്ധിയാണ്. വാദ്യകലാകാരൻമാർ പട്ടിണിയുടെ വക്കിലാണെന്നു ആന ഉടമകള്‍ പറയുന്നു. ക്ഷേത്രത്തിനകത്ത് അഞ്ച് ആനകളെ എഴുന്നള്ളിക്കാനാണ് നിലവിൽ അനുമതി. ഇത് ഒഴിവാക്കി ഉത്സവങ്ങൾ പഴയപടി നടത്താന്‍ അനുമതി വേണമെന്നാണ് ആന ഉടമകളുടെ ആവശ്യം. മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ കനത്ത പ്രതിഷേധം നടത്തുമെന്നും ആന ഉടമകള്‍ അറിയിച്ചു.

Related Articles

Latest Articles