Wednesday, May 15, 2024
spot_img

ഇനി “ശബ്ദമുയർത്തിയാൽ” ഒരു ലക്ഷം രൂപ വരെ പിഴ; കർശന നിയമവുമായി ദില്ലി

ദില്ലി: ശബ്ദമലിനീകരണത്തിനെതിരായ നിയമങ്ങൾ ദില്ലി സർക്കാർ കടുപ്പിക്കുന്നു. ശബ്ദമലിനീകരണം കുറക്കുന്നതിന്റെ ഭാഗമാണ് നടപടി. നിശ്ചിത സമയത്തിനു ശേഷം പടക്കം പൊട്ടിച്ചാൽ പൊട്ടിക്കുന്ന വ്യക്തി ഒരു ലക്ഷം രൂപ വരെ പിഴ നൽകേണ്ട വിധത്തിൽ നിയമം പരിഷ്കരിച്ചു.

100 കിലോവാട്ടില്‍ കൂടുതല്‍ ശേഷിയുളള ഡീസല്‍ ജനറേറ്റര്‍ അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ 50000 രൂപ പിഴ ഈടാക്കും ജനറേറ്റര്‍ സെറ്റുകള്‍ ഉപയോഗിക്കുന്നതുവഴിയുണ്ടാകുന്ന ശബ്ദ മലിനീകരണത്തിനെതിരേയും നടപടിയെടുക്കും. ഉത്സവങ്ങൾ, ജാഥകൾ, വിവാഹ സത്കാരങ്ങൾ എന്നിവിടങ്ങളിൽ നിശ്ചിത സമയം കഴിഞ്ഞും പടക്കം പൊട്ടിച്ചാൽ സംഘാടക‌ർ 10,000 രൂപ വരെ പിഴ ഒടുക്കണം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles