Saturday, April 20, 2024
spot_img

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാം; ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്നു ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി മഞ്ചക്കണ്ടി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. മാവോയിസ്റ്റുകളുടെ മൃതദേഹം നിബന്ധനകളോടെ സംസ്‌കരിക്കാമെന്നും കോടതി വൃക്തമാക്കി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി അനുമതി.

മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതില്‍ അന്വേഷണം വേണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പോലീസുകാര്‍ ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കണം. ഏറ്റുമുട്ടലിനുള്ള സാഹചര്യവും മരണകാരണവും ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കണം. ആയുധങ്ങളുടെ ശാസ്ത്രീയ പരിശോധനയും നടത്തി റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് പരാതിക്കാര്‍ക്ക് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

കൊല്ലപ്പെട്ട മണിവാസകം, കാര്‍ത്തി എന്നിവരുടെ സഹോദരങ്ങളാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വ്യജ ഏറ്റുമുട്ടലാണ് ഉണ്ടായതെന്നും പോലീസുകാര്‍ക്കെതിരെ അന്വേഷണം വേണമെന്നുമായിരുന്നു പരാതിക്കാര്‍ ആവശ്യപ്പെട്ടത്.

Related Articles

Latest Articles