Wednesday, May 22, 2024
spot_img

കൂട്ടിൽ നിന്ന് പുറത്തിറക്കാൻ ഇതുവരെ അനുമതി ലഭിച്ചില്ല! പിടി 7 ൻ്റെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ തുടർ ചികിത്സ വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് വെറ്ററിനറി ഡോക്ടർമാർ

പാലക്കാട്: ധോണി എന്ന പി ടി സെവൻറെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ തുടർ ചികിത്സ വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് വെറ്ററിനറി ഡോക്ടർമാർ. പിടി 7 നെ കൂട്ടിൽ നിന്ന് പുറത്തിറക്കാൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡന് അതിന്റെ അനുമതി നല്കാത്തതും തുടർ ചികിത്സയ്ക്ക് തടസ്സമാകുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. പിടി 7 ന് ചികിത്സാസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിഎഫ്ഒക്ക് കത്തയച്ചിരിക്കുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

ചികിത്സ ആവശ്യപ്പെട്ടുള്ള ഡോക്ടറുടെ കത്തിൽ വനം വകുപ്പ് ഇതുവരെ തുടർ നടപടി സ്വീകരിച്ചിട്ടില്ല. ചികിത്സ വൈകിയാൽ പിടി 7 ൻ്റെ ഇടതുകണ്ണിൻ്റെ കാഴ്ച പൂർണമായി നഷ്ടമായേക്കും എന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. പിടി 7 ൻ്റെ കണ്ണിൻ്റെ ലെൻസ് കൂടുതൽ പരിശോധന നടത്തണമെന്നും ഡോക്ടർമാർ പറയുന്നു. കോർണിയയ്ക്ക് തകരാറില്ലെന്നാണ് പ്രാഥമിക നിഗമനം. പിടി 7 ൻ്റെ കണ്ണിനേറ്റത് ഗുരുതരമല്ലാത്ത പരിക്കാണെന്നും ഡോക്ടർമാർ അറിയിച്ചു.

Related Articles

Latest Articles