Wednesday, December 17, 2025

പെരുമണ്ണിലെ കണ്ണീർക്കായലിൻ്റെ ഓർമ്മകളിലൂടെ കേരളം.അപകടകാരണം ഇന്നും അവ്യക്തം

തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ പെരുമൺ ദുരന്തത്തിന് ഇന്ന് 32 വയസ് . 1988 ജൂലൈ ഏട്ടിന് ഉച്ചയ്ക്ക് 12.30ന് സംഭവിച്ച ദുരന്തത്തിൽ 105 പേരുടെ ജീവനാണ് പൊലിഞ്ഞു പോയത് .ബംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്ക് വന്ന ഐലന്റ് എക്സ്പ്രസിന്റെ പത്തുബോഗികള്‍ പെരുമണ്‍ പാലത്തില്‍ നിന്ന് അഷ്ടമുടിക്കായലിലേക്ക് പതിക്കുകയായിരുന്നു. അയല്‍സംസ്ഥാനക്കാരടക്കമുള്ളവരാണ് മരണത്തിന് കീഴടങ്ങിയത് . നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേറ്റു.

ശരിക്കും പറയുകയാണെങ്കിൽ നാട്ടുകാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് ദുരന്തത്തിന്റെ വ്യാപ്തി അൽപ്പമെങ്കിലും കുറച്ചത്. ഈ ദുരന്തത്തിന് പിന്നിൽ ചുഴലിക്കാറ്റാണ് കാരണമെന്ന് റെയിൽവേ അധികൃതർ പറയുമ്പോഴും ഇന്നും നാട്ടുകാർക്ക് ആ വാക്കുകളിൽ വിശ്വാസമില്ല . ചുഴലിക്കാറ്റ് പോയിട്ട് ഒരു ചെറിയ തോതിലുള്ള കാറ്റ് പോലും അന്ന് വീശിയിരുന്നില്ലെന്ന് അവർ പറയുന്നു . ഇന്ന് മൂന്ന് പതിറ്റാണ്ടിനിപ്പറവും അവർ അത് തുടർന്ന്കൊണ്ടിരിക്കുന്നു . കാരണം, റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ബാംഗ്ലൂരിലെ സേഫ്റ്റി കമ്മീഷണർ സൂര്യനാരായണൻ അന്ന്
ആദ്യം സൂചിപ്പിച്ചിരുന്നു.

എന്നാൽ , പിന്നീട് റെയിൽവേയുടെ മുഖം രക്ഷിക്കാനായി കുറ്റം ചുഴലിക്കാറ്റിൽ ആരോപിക്കുകയായിരുന്നു. ദുരന്തം നടന്ന ദിവസം പാലത്തിലും പാലത്തിനു സമീപത്തും പാളത്തിൽ ജോലികൾ നടക്കുകയായിരുന്നു. എൻജിൻ പാളം തെറ്റിയത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബോഗികൾ കൂട്ടിയിടിച്ച് അഷ്ടമുടിക്കായലിലേക്ക് വീഴുകയാണുണ്ടായതെന്ന് റെയിൽവേ അധികൃതർ ഒഴികെ ബാക്കിയെല്ലാവരും വിശ്വസിക്കുന്നു.

മാത്രമല്ല അപകടത്തിൽ, മരണപ്പെട്ടവരുടെ ബന്ധുക്കളില്‍ പലര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന പരാതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പെരുമണ്‍ ദുരന്തം പുനരന്വേഷിക്കണമെന്ന് ലോകസഭയില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ ആവശ്യപെട്ടപ്പോള്‍ അടഞ്ഞ അധ്യായം എന്നായിരുന്നു റയില്‍വേമന്ത്രിയുടെ മറുപടി.

Related Articles

Latest Articles