Monday, December 29, 2025

പെരുമണ്ണയില്‍ കിണറിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കോഴിക്കോട്: പെരുമണ്ണ മുണ്ടുപാലത്ത് കിണര്‍ ഇടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബീഹാര്‍ സ്വദേശി സുഭാഷാണ് മരിച്ചത്. കിണറില്‍ കുടുങ്ങിയ മറ്റൊരു തൊഴിലാളിയെ രക്ഷപ്പെടുത്തി.

മുണ്ടുപാലം മാര്‍ച്ചാലിയില്‍ അങ്കണവാടിക്ക് സമീപം ഉമര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടുവളപ്പിലാണ് അപകടം. പുതിയ വീടിനായി കുഴിക്കുന്ന കിണറിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ബീഹാര്‍ സ്വദേശികളായ നാല് തൊഴിലാളികളും ഒരു മലയാളിയുമായിരുന്നു തൊഴിലാളി സംഘത്തിലുണ്ടായിരുന്നത്.

അപകടം നടക്കുമ്പോള്‍ രണ്ട് പേര്‍ കിണറിനകത്തായിരുന്നു. മണ്ണ് കുതിര്‍ന്ന് നില്‍ക്കുന്നതിനാല്‍ പണിയെടുക്കാനാവില്ലെന്ന് അറിയിച്ചിരുന്നതായി രക്ഷപ്പെട്ട അര്‍ജുന്‍ പറഞ്ഞു. മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് സുബാഷിനെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സുബാഷ് കുമാര്‍ മരിച്ചിരുന്നു.

Related Articles

Latest Articles