Thursday, May 2, 2024
spot_img

ഗുഡ് ബൈ, ഗുഡ് ലക്ക് കോണ്‍ഗ്രസ്; നേതാക്കള്‍ ദില്ലിയിൽ ഇരുന്നുകൊണ്ട് പഞ്ചാബിലെ പാര്‍ട്ടിയെ നശിപ്പിക്കുന്നു, മുന്‍ പഞ്ചാബ് അധ്യക്ഷന്‍‍ സുനില്‍ ഝാക്കര്‍‍ കോണ്‍ഗ്രസ് വിട്ടു

ചത്തീസ്ഗഢ്: മുൻ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ കോണ്‍ഗ്രസ് വിട്ടു.ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഝാക്കര്‍ പാര്‍ട്ടി വിട്ടതായി വ്യക്തമാക്കി.ഗുഡ് ബൈ, ഗുഡ് ലക്ക് കോണ്‍ഗ്രസ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം പാര്‍ട്ടി വിടുകയാണെന്ന കാര്യം വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയിൽ ഇരുന്നുകൊണ്ട് പഞ്ചാബിലെ പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നും, ഈ അവസ്ഥയില്‍ പാര്‍ട്ടിയില്‍ മുന്നോട്ട് പോവാനാവില്ലെന്നും സുനില്‍ ഝാക്കര്‍ വ്യക്തമാക്കുകയും ചെയ്തു. അദ്ദേഹം കൈകാര്യം ചെയ്തുകൊണ്ടിരുന്ന എല്ലാ പാര്‍ട്ടി അക്കൗണ്ടുകളും സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തതിന് ശേഷമാണ് അദ്ദേഹം പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.

കഴിഞ്ഞ കുറച്ച്‌ നാളായി പാര്‍ട്ടിയുമായി അദ്ദേഹത്തിന് ബന്ധമൊന്നും ഇല്ലായിരുന്നു.ഇതിന് ഝാക്കര്‍ക്കെതിരെ നടപടിക്കൊരുങ്ങവേയാണ് രാജി. പാര്‍ട്ടി നേതൃത്വം രണ്ട് വര്‍ഷത്തേക്ക് അദ്ദേഹത്തെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു.

Related Articles

Latest Articles