Wednesday, December 31, 2025

പെരുമ്പാവൂരില്‍ യുവതിയെ കൊലപ്പെടുത്തിയത് ബംഗ്ലാദേശ് സ്വദേശി?;കൊലപാതകം ക്രൂരമായി ബലാത്സംഗം ചെയ്തശേഷം

കൊച്ചി:പെരുമ്പാവൂരില്‍ യുവതിയെ തൂമ്പകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ക്രൂരമായി ബലാത്സംഗം ചെയ്തശേഷമെന്ന് വ്യക്തമായി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തൂമ്പ കൊണ്ട് തലയ്ക്കടിച്ച ശേഷം അബോധാവസ്ഥയിലായ യുവതിയെ വലിച്ചിഴച്ച് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. പത്തിലേറെ തവണ തൂമ്പ കൊണ്ട് തലയ്ക്കടിച്ച് മരണം ഉറപ്പാക്കിയതിനു ശേഷമാണ് ബംഗ്ലാദേശ് അസം അതിർത്തി ഗ്രാമത്തിൽ നിന്നുള്ള ഉമര്‍ അലി കടന്നുകളഞ്ഞത്.

ബുധനാഴ്ച രാവിലെയാണ് പെരുമ്പാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ കടമുറിക്ക് മുന്നില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടത് നാടോടി യുവതിയാണെന്നായിരുന്നു ആദ്യം പോലീസിന്റെ സംശയം. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുറുപ്പംപടി സ്വദേശി ദീപയാണ് മരിച്ചതെന്ന് വ്യക്തമായി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമയി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതി ഉമര്‍ അലിയെ പോലീസ് അറസ്റ്റ് ചെയ്തത്.
[18:16, 11/27/2019] Sudarsh Tatwamayi: ഓകെ

Related Articles

Latest Articles