Wednesday, May 15, 2024
spot_img

നിലയില്ലാക്കയത്തിൽ പാകിസ്ഥാൻ ! പെട്രോളിന് ഒറ്റയടിക്ക് കൂട്ടിയത് ലിറ്ററിന് 26.02 പാക് രൂപ; ഡീസലിന് കൂട്ടിയത് 17.34 പാക് രൂപ; തെരഞ്ഞെടുപ്പ് നടത്താൻ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരി കാക്കറിന്റെ കാവൽ മന്ത്രിസഭ

ഇസ്‍ലാമാബാദ് : പാകിസ്ഥാനിൽ പണപ്പെരുപ്പം അതീവ ഗുരുതരമായി തുടരുന്നതിനിടെ ദാരിദ്ര്യത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില കുത്തനെ വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 26.02 പാക് രൂപയും ഡീസലിന് 17.34 രൂപയുമാണ് വർധിപ്പിച്ചത്. പെട്രോൾ ലിറ്ററിന് 331ഉം ഡീസലിന് 329ഉം പാക് രൂപയാണ് നിലവിൽ രാജ്യത്തെ ഇന്ധനവില. ഇന്ധനവില വർധിച്ചതോടെ ചരക്കുനീക്കത്തിന് ചെലവേറുന്നത് സാധനവിലയിൽ പ്രതിഫലിക്കും.

ഈ വർഷമവസാനം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അൻവാർ ഉൾ ഹഖ് കാക്കർ നേതൃത്വം നൽകുന്ന കാവല്‍ മന്ത്രിസഭയാണ് നിലവിൽ പാകിസ്ഥാൻ ഭരിക്കുന്നത്. ബലൂചിസ്താന്‍ അവാമി പാര്‍ട്ടിയില്‍നിന്നുള്ള സെനറ്ററാണ് കാക്കര്‍. ബലൂചിസ്താന്റെ തെക്ക്- പടിഞ്ഞാറന്‍ മേഖലയില്‍നിന്നുള്ള രാഷ്ട്രീയ നേതാവാണ് ഇദ്ദേഹം. വര്‍ഷാവസാനം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് കാക്കറിന്റെ നേതൃത്വത്തിലുള്ള കാവല്‍ സര്‍ക്കാരായിരിക്കും മേല്‍നോട്ടം വഹിക്കുക. കഴിഞ്ഞ മാസം കാവൽ മന്ത്രിസഭ ചുമതലയേറ്റശേഷം 20 ശതമാനമാണ് ഇന്ധനവില വർധിപ്പിച്ചത്. അതെ സമയം തെരഞ്ഞെടുപ്പിന് അധികകാലമില്ലാത്ത സാഹചര്യത്തിൽ ഇന്ധന വിലവർധന വൻ പ്രക്ഷോഭത്തിനും നിയമനടപടിക്കും കാരണമാകുമെന്ന് ഉറപ്പാണ്. കടുത്ത അഴിമതി മൂലവും ഭരണാധികാരികളുടെ ദീർഘ വീക്ഷണമില്ലായ്മ കൊണ്ടും രാജ്യത്തിന്റെ സാമ്പത്തിക നില അപ്പാടെ തകർന്ന നിലയിലാണ്. ഒരു പാക്കറ്റ് ഗോതമ്പ് മാവിന് വേണ്ടി പോലും ഇന്ന് ജനങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങൾ രാജ്യത്ത് സ്ഥിരം കാഴ്ചയാണ്.

ദൈന്യം ദിന ചെലവുകൾക്ക് പോലും പണം തികയാതെ വന്നതോടെ പാകിസ്ഥാൻ സ്വകാര്യ അഹങ്കാരമായി കരുതിയിരുന്ന കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പവകാശം യുഎഇക്ക് കൈമാറാനുള്ള നടപടികൾക്ക് തുടക്കമിട്ടിരുന്നു. രാജ്യാന്തര നാണയനിധിയിൽനിന്നുള്ള ഫണ്ട് ലഭിക്കുന്നത് അനിശ്ചിതത്വത്തിലായതോടെയാണ് ഏറ്റവും അത്യാവശ്യമായി പണലഭ്യത ഉറപ്പുവരുത്തുന്നതിനായി കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പവകാശം കൈമാറാൻ പാകിസ്ഥാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷമാണ് കറാച്ചി തുറമുഖം ഏറ്റെടുക്കുന്നതിൽ യുഎഇ സർക്കാർ താൽപര്യം കാട്ടിയത്. അബുദാബി(എഡി) പോർട്സ് ഗ്രൂപ്പിന്റെ കീഴിലുള്ള അബുദാബി പോർട്സിനാകും തുറമുഖത്തിന്റെ നിയന്ത്രണം. യുഎഇയിലെ 10 തുറമുഖങ്ങളും ടെർമിനലുകളും നിലവിൽ എഡി പോർട്സ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. ഇതിനിടെയാണ് തെരഞ്ഞെടുപ്പെന്ന വമ്പൻ ചിലവ് കൂടെ കടന്നു വരുന്നത്. ഇതിനുള്ള എളുപ്പ വഴി കൂടിയാണ് കുത്തനെയുള്ള ഇന്ധനവില വർധനവ്.

Related Articles

Latest Articles