Thursday, January 8, 2026

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പിജി ഡോക്ടർക്ക് സസ്പെൻഷൻ; നടപടി രോഗിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന്

തിരുവനന്തപുരം: രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പിജി ഡോക്ടർക്ക് സസ്പെൻഷൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ (Trivandrum Medical College) ആണ് സംഭവം. രോഗിയോട് അപമര്യാദയായി പെരുമാറിയ പിജി ഡോക്ടർ അനന്തകൃഷ്ണനെതിരെയാണ് നടപടി എടുത്തത്. അന്വേഷണ റിപ്പോർട്ട് പൂർത്തിയാവും വരെ ജോലിക്ക് വരേണ്ടതില്ലെന്ന് പ്രിൻസിപ്പാൾ ഉത്തരവ് ഇട്ടു.

അതേസമയം ഡോക്‌ടർ രോഗിയോട് തട്ടിക്കയറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രോഗിയുടെ ബന്ധുക്കളാണ് ഇത് പങ്കുവച്ചത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഡോക്ടർക്കെതിരെ നടപടി എടുത്തത്. ഡോക്‌ടറുടെ പെരുമാറ്റം മെഡിക്കൽ കോളജിന്റെ യശസ് കളങ്കപ്പെടുത്തി എന്ന് കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. അനന്തകൃഷ്‌ണന്റെ പെരുമാറ്റം ആശുപത്രിക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയതായി വകുപ്പ് മേധാവി പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട് നൽകിയിരുന്നു. അന്തിമ റിപ്പോർട്ട് വരുന്നത് വരെ അനന്തകൃഷ്ണൻ ജോലിക്ക് വരേണ്ടതില്ലെന്നാണ് പ്രിൻസിപ്പാൾ സാറ വർഗ്ഗീസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നടപടിയെന്നും അധികൃതർ അറിയിച്ചു.

Related Articles

Latest Articles