തിരുവനന്തപുരം: കോളേജുകളിലെ അധ്യാപക നിയമനത്തിന് ഇനി പുതിയ വ്യവസ്ഥകൾ. നാഷണൽ എലിജിബിലിറ്റി ടെസ്റ്റിനൊപ്പം പി.എച്ച്.ഡി. കൂടി നിർബന്ധമാക്കിയിരിക്കുകയാണ്. 2021 – 22 അധ്യയന വര്ഷം മുതലാകും ഈ നിയമം പ്രബല്യത്തിൽ വരുന്നത്.
എന്നാൽ നേരത്തെ സർവകലാശാലകളിലെ അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികകളിൽ പി.എച്ച്.ഡി.യോ അല്ലെങ്കിൽ നെറ്റ് യോഗ്യതയോ നേടിയാൽ നിയമനം ലഭിക്കുമായിരുന്നു. നെറ്റ് യോഗ്യതയുള്ളവർക്ക് അഞ്ച് മുതൽ പത്ത് വരെ വെയിറ്റേജും, പി.എച്ച്.ഡി. യോഗ്യതയുള്ളവർക്ക് മുപ്പതുമായിരുന്നു വെയിറ്റേജ്.
അതേസമയം യു.ജി.സി 2018 ൽ പി.എച്ച്.ഡി. യോഗ്യത ഉള്ളവർക്ക് മാത്രമേ സർവകലാശാലകളിൽ അധ്യാപകരായി നിയമനം ലഭിക്കുകയുള്ളുവെന്ന് വെളിപ്പെടുത്തിയിരുന്നു. 2021 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും യു.ജി.സി.ക്ക് വേണ്ടി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ ഇക്കാര്യം അറിയിച്ചിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

