Tuesday, September 22, 2026

ഫോട്ടോ മോര്‍ഫ് ചെയ്ത് ഭീഷണി; കര്‍ണാടക സ്വദേശി പിടിയില്‍

വയനാട്: സമൂഹമാധ്യമങ്ങളിലൂടെ ചിത്രം മോർഫ് ചെയ്തു പെൺകുട്ടികളെ ഭീഷണിപ്പെടുത്തുന്ന കര്‍ണാടക സ്വദേശി പിടിയില്‍. കരണി സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലാണ് നടപടി. ഇയാൾ യുവതിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.

കര്‍ണ്ണാടക മാണ്ഡ്യ സ്വദേശിയായ ഗിരീഷിനെയാണ് വയനാട് സൈബർ ക്രൈം പോലീസ് സംഘം പിടികൂടിയത്. സമൂഹമാധ്യമങ്ങളില്‍ നിന്ന് ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത ശേഷം അത് മോര്‍ഫ് ചെയ്തപെൺകുട്ടികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇയാളുടെ പ്രധാന പരിപാടി.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വയനാട് സൈബർ ക്രൈം പോലീസ് സംഘം അന്വേഷണം തുടങ്ങിയത്. ബെംഗളൂരൂവിൽ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.

Related Articles

Latest Articles