modi
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഫോട്ടോകള് മാലിന്യം നീക്കുന്ന വണ്ടിയില് കൊണ്ടുപോയ ശുചീകരണ തൊഴിലാളിയുടെ ജോലി നഷ്ടപ്പെട്ടു.
മാലിന്യവണ്ടിയില് മോദിയുടെയും യോഗിയുടെയും മുന് രാഷ്ട്രപതി എപിജെ അബ്ദുല് കലാമിന്റെയും ഫോട്ടോകളുമായി നീങ്ങുന്ന തൊഴിലാളിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്ക്കെതിരെ നടപടി സ്വീകരിച്ചത്.
ചിലയാളുകള് ഫോട്ടോകള് ഉന്തുവണ്ടിയില് നിന്നെടുത്തു നീക്കം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. അതേസമയം, മാലിന്യ കൂമ്പാരങ്ങള്ക്കിടയില് നിന്ന് കണ്ടെത്തിയ ഫോട്ടോകള് താനെടുത്ത് വണ്ടിയില് കയറ്റുകയായിരുന്നെന്നാണ് ഇയാളുടെ വാദം.
സംഭവത്തിന്റെ വിഡിയോ സോഷ്യല് മീഡിയയില് വൈറലായതോടെ മഥുര ഭരണകൂടം ശുചീകരണ തൊഴിലാളിയെ ജോലിയില് നിന്ന് പിരിച്ചുവിട്ടു. വിഷയത്തില് കടുത്ത അനാസ്ഥയുണ്ടായെന്നും അതിനാലാണ് നടപടി സ്വീകരിക്കുന്നതെന്നും മഥുര മുനിസിപ്പല് കോര്പറേഷന് അഡിഷണല് കമ്മിഷണര് വ്യക്തമാക്കി.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…