Saturday, September 26, 2026

തിരംഗയാത്ര; പാക് അനുകൂല മുദ്രവാക്യം വിളിച്ച മൂന്ന് മതമൗലികവാദികൾ അറസ്റ്റിൽ

ആഗ്ര: തിരംഗ യാത്രയ്‌ക്കിടയിൽ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ആഗ്ര പോലീസ്. ഗോകുൽപുര നിവാസികളായ ഫൈസാൻ, സദാബ്, മുഹജ്ജം എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 153-ബി പ്രകാരം കേസെടുത്തതായി പോലീസ് സൂപ്രണ്ട് വികാസ് കുമാർ പറഞ്ഞു.പ്രതികൾ 19-നും 21-ഉം ഇടയിൽ പ്രായമുള്ളവരാണ്. ചൊവ്വാഴ്ചയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

സ്വാതന്ത്ര്യദിനത്തിൽ ഗോകുൽപുരയിൽ നടന്ന റാലിയിലാണ് പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയത്. പരിപാടിയുടെ വിഡീയോ ശ്രദ്ധയിൽ പെട്ടതോടെയാണ് പോലീസ് കേസെടുത്തത്. കേസിൽ വീഡിയോ തെളിവായി നൽകിയ അമൻ വർമ്മ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

Related Articles

Latest Articles