Saturday, May 4, 2024
spot_img

ശബരിമല തീർത്ഥാടനം; തിരക്ക് നിയന്ത്രിക്കാൻ 60 ദിവസത്തേക്ക് 660 രൂപ ദിവസവേതനത്തിൽ താത്കാലിക പോലീസിനെ നിയോഗിക്കും

ശബരിമല:തീർത്ഥാടനവുമായി ബന്ധപ്പെട്ട് തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാൽ താത്കാലിക പൊലീസിനെ നിയോഗിക്കാൻ നടപടി.പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് താത്കാലിക പോലീസിന്റെ സേവനം ലഭ്യമാകുക. 60 ദിവസത്തേക്ക് 660 രൂപ ദിവസ വേതനത്തിലാണ് ഇവരെ നിയോഗിക്കുന്നത്.

വിമുക്തഭടന്മാർ, വിരമിച്ച പോലീസുകാർ, എൻ.സി.സി കേഡറ്റ്‌സ് എന്നിവരെയാണ് നിയമിക്കുക. വനിതകളെ അടക്കം നിയോഗിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശയ്ക്ക് സർക്കാർ അനുമതി നൽകി.

Related Articles

Latest Articles