തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ ഒരാഴ്ചത്തെ വില കൂടിയതിന് ശേഷമാണ് സ്വർണവില ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38120 രൂപയാണ്. ഇന്നലെ 120 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വർധിച്ചത്. മെയ് തുടക്കത്തിൽ ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില മെയ് പകുതിയായപ്പോൾ ഉയരാൻ തുടങ്ങിയിരുന്നു. ഒരാഴ്ചയ്ക്കിടയിൽ 1320 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്.
നിലവിൽ സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4765 രൂപയാണ്. 25 രൂപയുടെ വർധനവാണ് 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3940 രൂപയാണ്.
അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.

