വനംവകുപ്പിന്‍റെ വിലക്കും നാട്ടാന പരിപാലനച്ചട്ടവും ലംഘിച്ച് ആനകളുടെ അകമ്പടിയോടെ മുഖ്യമന്ത്രിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കിയത് വിവാദത്തില്‍. ഇക്കഴിഞ്ഞ ദിവസമാണ് ഗജവീരന്മാരുടെ അകമ്പടിയോടെ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചത്.

