Tuesday, May 14, 2024
spot_img

പിണറായി‌ ഭരണമോ അതോ പിരിവ്‌ ഭരണമോ?

പിണറായി‌ ഭരണമോ അതോ പിരിവ്‌ ഭരണമോ?

എന്താണ്‌ കമ്മ്യൂണിസം എന്നതിന്‌, സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം പറയുന്ന ഡയലോഗ്‌ ഉണ്ട്‌, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കുറയ്ക്കുക എന്നതാണ്‌ കമ്മ്യൂണിസം എന്ന്,

കഴിഞ്ഞ ആറ്‌ വർഷത്തെ പിണറായ്‌ ഭരണത്തിനിടയിൽ ഉണ്ടായ പ്രളയവും, കൊറോണയും കേരള ജനതയുടെ സാമ്പത്തിക നിലയെ സാരമായ്‌ ബാധിച്ചു കഴിഞ്ഞു, ഇവിടെ ഇപ്പോൾ ഉള്ളവനായ്‌ ആരാണുള്ളത്‌?

എന്നാൽ പ്രളയം തൊട്ട്‌ നമ്മുടെ സർക്കാർ ആരംഭിച്ച അല്ലെങ്കിൽ ശീലമാക്കിയ ചലഞ്ചെന്ന് ഓമനപ്പേരിട്ട്‌ വിളിക്കുന്ന പിരിവ്‌,

സാധാരണക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, കച്ചവടക്കാർ തുടങ്ങിയവരുടെ കീശയിൽ നിന്ന് കൈ ഇട്ട്‌ വാരുന്ന ഈ പരിപാടി നിർത്തലാക്കാൻ സാധിക്കില്ലേ?

മദ്യത്തിലൂടെയും ലോട്ടറിയിലൂടെയും ഇടത്തരക്കാരുടെ ഉള്ള വരുമാനം ചൂഷണം ചെയ്യുന്നത്‌ കൂടാതെയാണെന്ന് ഓർക്കണം,

ആവശ്യമില്ലാത്ത വാക്സിന്‌ വേണ്ടിയെന്ന് പറഞ്ഞ്‌ പിരിച്ച തുകയ്ക്ക്‌ ശേഷം കുട്ടികൾക്ക്‌ ടാബിനെന്ന് പറഞ്ഞ്‌ അടുത്ത പിരിവിന്‌ ഇറങ്ങുമ്പോൾ, നാണമില്ലേ നിങ്ങൾക്കീ ജനങ്ങളുടെ മുഖത്ത്‌ നോക്കാൻ,

അത്താഴപട്ടിണിക്കാരായ ജനങ്ങളെ പിഴിഞ്ഞാണോ കമ്മ്യൂണിസ്റ്റ്‌ ഭരണം കാഴ്ചവയ്ക്കേണ്ടത്‌?

മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇത്തരം കാഴ്ചകൾ കാണുന്നില്ലാ എങ്കിൽ നമ്മുടെ സിസ്റ്റം തെറ്റാണെന്നാല്ലേ മനസ്സിലാക്കേണ്ടത്‌?

ഇവിടെ ക്യൂബയുടെ പതനം നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. ലോകത്തിന്റെ പഞ്ചസാര കിണ്ണം എന്ന നിലയിൽ നിന്നും ഡോക്ടർമാരെ സൃഷ്ടിക്കുന്ന ഫാക്ടറിയായാണ്‌ ക്യൂബ അറിയപ്പെട്ടത്‌,

എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുത്തൻ സാങ്കേതിക വിദ്യകൾ അറിയാത്ത, മറ്റ്‌ രാജ്യങ്ങളിലേക്ക്‌ നിലവാരമില്ലാത്ത ക്യൂബൻ മരുന്നുകൾ നിർദ്ദേശിക്കുന്ന വെറും മൂന്നാംകിട ഡോക്ടർമാരായ്‌ മാറിയതാണ്‌ എന്ന് ക്യൂബ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി,

കേരളവും ക്യൂബൻ മാതൃകയിൽ ഊതി വീർപ്പിച്ച ബലൂണാണെങ്കിൽ സഖാക്കളേ അത്‌ പൊട്ടാൻ അധികം താമസമില്ലാ,

എന്നും ഈ കിറ്റും വർഗ്ഗീയ പ്രീണനവും വിജയിക്കില്ലാ.

ഇന്ത്യയിൽ നിന്നും ഇന്ന് കൊറോണ വഴിമാറുമ്പോൾ, മുൻപ്‌ നമ്മൾ തള്ളിമറിച്ച കേരളാമോഡൽ ആരോഗ്യരംഗം തകർന്ന് കിടക്കുമ്പോഴും,

ലോക്ക്ഡൗൺ മൂലം ജനങ്ങൾക്ക്‌ ജോലിക്ക്‌ പോകാനോ, കച്ചവട സ്ഥാപനങ്ങൾ തുറക്കാതെ ഇരിക്കുമ്പോഴും, ഇവിടെ സഖാക്കൾ ഇല്ലാത്ത വാക്സിൻ സമരവും പെട്രോൾ സമരവും നടത്തി എത്ര കാലം ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ സാധിക്കും?

നമ്മുടെ മുഖ്യനോ, അങ്ങ്‌ ദില്ലിയിൽ പോയ്‌ കേന്ദ്രത്തിൽ അഭ്യർത്ഥന നടത്തുന്നു, അത്‌ ജനങ്ങൾക്ക്‌ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനല്ലാ മറിച്ച്‌, പുതിയ വിമാനത്താവളത്തിനും, കേരളത്തിൽ തലങ്ങും വിലങ്ങും ആവശ്യമായ റെയിലിനും റോഡിനും വേണ്ടി, എന്നിട്ട്‌ നാട്ടിൽ വന്ന് പുതിയ ചലഞ്ച്‌, പുതിയ പേരിൽ പ്രഖ്യാപിക്കുന്നു.

ഇതോ ഭരണം?

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles