Saturday, October 17, 2026

മോഹൻലാലിനൊപ്പം മാസ് എന്റർടെയ്നർ ചിത്രവുമായി വിനയന്‍

മലയാള സിനിമയിൽ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് സംവിധായകൻ വിനയൻ. തന്റെ പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രമായിരിക്കും തന്‍റെ അടുത്ത പ്രോജക്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിനയൻ. മാത്രമല്ല ചിത്രം ഒരു മാസ് എന്റർടെയ്നറായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“മോഹന്‍ലാല്‍ എന്നോടൊപ്പം സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. എനിക്കും ലാലിനും ഇഷ്ടപ്പെടുന്ന ഒരു കഥയും ശൈലിയുമായി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ സിനിമ ചെയ്യുന്നതിന് വേണ്ടി ഒരു ചെറിയ പടം എടുക്കാന്‍ എനിക്ക് താൽപര്യമില്ല. അതിനാൽ തന്നെ ഒരു മാസ് എന്റർടെയ്നർ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ബറോസിന് ശേഷം സിനിമ ചെയ്യാമെന്നാണ് മോഹൻലാൽ പറഞ്ഞതെന്നും” വിനയൻ പറഞ്ഞു.

ചിത്രത്തിന്റെ കഥ ഇതുവരെ തീരുമാനിച്ചിട്ടില്ല, മോഹൻലാലുമായി ചെയ്യാൻ പോകുന്ന സിനിമയായതിനാൽ തന്നെ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്നതതാവണം. എന്നാൽ നിലവിൽ രണ്ട് കഥകൾ മനസിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പുതിയ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിനേക്കാളും വലിയ ചിത്രമായിരിക്കും ഇതെന്നും വിനയൻ കൂട്ടിച്ചേർത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles