ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ എന്ന വിശേഷണത്തോടെ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ച ലുലുമാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. ഇടത് രാഷ്ട്രീയവും നിലപാടും ചോദ്യം ചെയ്തുള്ള കമന്റുകളാണ് മുഖഥ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. കുത്തക മുതലാളിക്ക് വേണ്ടി എന്ന് മുതലാണ് സഖാവ് പോസ്റ്റിട്ട് തുടങ്ങിയത് എന്നാണ് പോസ്റ്റിന് കീഴെ വന്ന ഒരു കമന്റ്.

