Friday, May 17, 2024
spot_img

ഒമിക്രോൺ ഭീഷണി: ഇന്ത്യയിൽ അതിവേഗം 100 കടന്ന് രോഗികൾ; നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി കേന്ദ്രം

ദില്ലി: ഇന്ത്യയിൽ ഒമിക്രോൺ രോഗികളുടെ എണ്ണം നൂറ് കടന്നു. ഇന്നത്തെ റിപ്പോർട്ട് പ്രകാരം 101 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് ബാധയുടെ 2.4 ശതമാനവും ഒമിക്രോൺ ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം രാജ്യത്ത് ഒമിക്രോൺ അതിവേഗം വ്യാപിക്കുകയാണ്. ഇന്ത്യയിലെ 19 ജില്ലകളിൽ കൊവിഡ് വ്യാപനം ഇപ്പോഴും ഉയരുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ രാജ്യത്ത് നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയേക്കുമെന്നാണ് സൂചന.

ഒമിക്രോൺ ഭീതിയെ തുടർന്ന് മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡിസംബര്‍ 31 അര്‍ദ്ധ രാത്രി വരെയാണ് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്മസിനും പുതുവത്സരത്തലേന്നും കൂട്ടം കൂടുന്നത് ഒഴിവാക്കെണ്ടി വരുമെന്നാണ് സൂചന.

Related Articles

Latest Articles