Saturday, October 24, 2026

‘പിണറായി വിജയൻ നിയമവാഴ്ചയെ ബോധപൂർവം അട്ടിമറിക്കുന്നു’; സംസ്ഥാന ഭരണകൂടത്തിനെതിരെ തുറന്നടിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിൽ ഭരണകൂടം നിയമവാഴ്ചയെ അട്ടിമറിക്കുയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

പെരിയ ഇരട്ടക്കൊലപാതക പ്രതികളെ രക്ഷിക്കാൻ സർക്കാർ ശ്രമിച്ചിട്ടും സി.ബി.ഐ അറസ്റ്റ് ചെയ്തു എന്നും പാലക്കാട് സഞ്ജിത്തിന്റേത് പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്നും കേസിലെ പ്രതികൾ ഇപ്പോഴും നിയമനടപടികൾക്ക് പുറത്താണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെട്ടുത്തി.

‘മത ഭീകരവാദികൾക്ക് ശക്തിപകരാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായങ്ങളും ലഭിക്കുന്നു. പോപ്പുലർ ഫ്രണ്ടിന്റെ അതിക്രമങ്ങൾ തടയാൻ പൊലീസിന് സാധിക്കുന്നില്ല. പൊലീസിന് കടന്നുചെല്ലാൻ കഴിയാത്ത 22 സ്ഥലങ്ങൾ കേരളത്തിലുണ്ട്. കരുനാഗപ്പള്ളിയിൽ പോപ്പുലർഫ്രണ്ട് ഓഫീസ് റെയ്ഡ് നാടകമായിരുന്നു’- അദ്ദേഹം കുറ്റപ്പെടുത്തി.

ഹലാൽ എന്നത് ഒരു ഭക്ഷണ വിഷയമല്ല. ഇത് തീവ്രവാദ അജണ്ടയാണ് എന്നും പോപ്പുലർ ഫ്രണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാൻ കൊണ്ടുവന്നതാണിതെന്നും ഇതിനെ മുഖ്യമന്ത്രി വെള്ളപൂശുകയാണ് എന്നും സംരക്ഷിത വനങ്ങളിലെ മരം വെട്ടിവിറ്റ കേസിൽ ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കിയെന്നും ഇതുമായി നേരിട്ട് ബന്ധമുള്ള ഉന്നതരെ ഒഴിവാക്കി എന്നും സുരേന്ദ്രൻ പറഞ്ഞു.

മാത്രമല്ല മോൻസൺ കേസിലും പ്രതിയുമായി നേരിട്ട് ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഒഴിവാക്കി കേസ് ദുർബലമാക്കിയെന്നും ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ അവഹേളിച്ച അക്രമത്തിലും ഖജാനാവിൽ നിന്ന് പണമെടുത്ത് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും സ്ത്രീ പീഡനങ്ങളിലുൾപ്പെടെ സി.പി.ഐ.എമ്മും അതുമായി ബന്ധമുള്ളവരും പ്രതികളായ കേസുകൾ അട്ടിമറിക്കപ്പെടുന്നു എന്നും സുരേന്ദ്രൻ ആരോപിച്ചു.

Related Articles

Latest Articles