തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധ ഭീഷണി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് വന്ന കത്തിലാണ് മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീക്ഷണി മുഴക്കിയത് .
പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ വധിക്കുമെന്ന് കത്തിൽ കത്തിലുള്ളത്.മുഖ്യമന്ത്രിയെ വെട്ടിക്കൊല്ലുമെന്നാണ് കത്തില്‍ പറയുന്നു .മുഖ്യമന്ത്രിയെ വാൾ കൊണ്ട് വെട്ടി കൊല്ലുമെന്നാണ് ഭീഷണി
മുഖ്യമന്ത്രിയെ കൂടാതെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിമിനെയും കൊല്ലുമെന്നും ഭീഷണി കത്തിൽ പറയുന്നു . ഭീഷണിക്കത്ത് പോലീസിന് കൈമാറി.

