തിരുവനന്തപുരം: ശബരിമല വിമാനത്താവളം പദ്ധതിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് സർക്കാർ തീരുമാനമെന്ന് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തീര്‍ഥാടകര്‍ക്കൊപ്പം തിരുവല്ല, ചെങ്ങന്നൂര്‍ മേഖലകളിലുള്ളവര്‍ക്കും വിമാനത്താവളം വന്നാൽ പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ല്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം കൂടിവരുന്നതുകൊണ്ട് പുതിയ വിമാനത്താവളം നിലവിലുള്ളവയെ ബാധിക്കില്ല. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിനെക്കുറിച്ച് വ്യോമയാന മന്ത്രാലയവുമായി നിരന്തരം ചര്‍ച്ച നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

