Monday, April 29, 2024
spot_img

മൈതാനത്തേക്ക് അതിക്രമിച്ച് കയറിയ സംഭവം: വിവാദ ആരാധകന്‍ ജാര്‍വോ അറസ്റ്റില്‍; വീണ്ടും ഗുരുതര സുരക്ഷാ വീഴ്ച

ഓവല്‍: ഇംഗ്ലണ്ട്-ഇന്ത്യ നാലാം ടെസ്റ്റിനിടെ മൈതാനത്ത് അതിക്രമിച്ചുകടക്കുന്ന ജാര്‍വോ നാലാം ടെസ്റ്റിലും പതിവ് തെറ്റിച്ചില്ല. പന്തുമായി ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ഇയാള്‍ ബൗള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ ജോണി ബെയര്‍സ്റ്റോയുമായി കൂട്ടിയിടിക്കുകയും ചെയ്തു. എന്നാലെ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാര്‍വോയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു

ഇംഗ്ലീഷ് സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചയില്‍ വിമര്‍ശനം ശക്തമാവുകയാണ്. ഓവല്‍ ക്രിക്കറ്റ് ടെസ്റ്റിനിടെ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടാവുകയായിരുന്നു. അതേ സമയം ജാര്‍വോയുടെ ഈ കടന്നു കയറ്റത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ലീഡ്‌സിലെ ഹെഡിങ്ലി സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ആജീവനാന്ത ജാര്‍വോയ്ക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles