Thursday, May 16, 2024
spot_img

ഇന്ത്യൻ മുസ്ലിങ്ങൾക്ക് താലിബാന്റെ വക്കാലത്ത് വേണ്ട; താലിബാനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി

ദില്ലി: താലിബാന്റെ പ്രസ്താവനയ്ക്ക് ഉഗ്രൻ മറുപടി കൊടുത്ത് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. കശ്മീരിലെ മുസ്​ലിങ്ങൾക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്ന താലിബാന്റെ പ്രസ്താവനയ്ക്കു മറുപടിയായിട്ടാണ് നഖ്‌വി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ മുസ്​ലിങ്ങളെ വെറുതെ വിടണമെന്നും മതത്തിന്റെ പേരില്‍ ഭീകരത അരങ്ങേറുന്ന രാജ്യമല്ല ഇന്ത്യയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

”ഇന്ത്യ പിന്തുടരുന്ന ഏക ഗ്രന്ഥം ഭരണഘടനയാണ്. ഇന്ത്യയിലെ പള്ളികളില്‍ വിശ്വാസികള്‍ വെടിയുണ്ടകളും ബോംബുകളും കൊണ്ട് കൊല്ലപ്പെടുകയോ, പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതില്‍നിന്നു വിലക്കപ്പെടുകയോ ചെയ്യുന്നില്ല. ഇന്ത്യയിലെയും അഫ്ഗാനിസ്ഥാനിലെയും ഭരണസംവിധാനത്തിലും ഏറെ അന്തരമുണ്ട്. എന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല ‘ആ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്​ലിങ്ങള്‍ക്കു വേണ്ടി താലിബാന്‍ സംസാരിക്കേണ്ടതില്ല. കൂപ്പുകൈകളോടെ അവരോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്, ഇന്ത്യയിലെ മുസ്​ലിങ്ങളെ വെറുതെവിടൂ” എന്നും നഖ്‌വി കൂട്ടിച്ചേർത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles