Tuesday, January 6, 2026

റോഡുകളുടെ ശോചനാവസ്ഥ; കുഴിയടയ്ക്കണമെങ്കില്‍ ‘കെ റോഡ്’ എന്നാക്കണോ ? സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: റോഡുകളുടെ ശോചനാവസ്ഥ ക്സൻസ്‌ക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സംസ്ഥാനത്തെ റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് പേരിടണമോയെന്നാണ് ഹൈക്കോടതി ചോദിച്ചത്.

സുഖകരമായി യാത്രചെയ്യുന്നതിനായി നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. എന്നാൽ റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഇനിമുതൽ ആറ് മാസത്തിനകം റോഡ് താറുമാറായാല്‍ വിജിലന്‍സ് കേസെടുക്കണം. ഒരു വര്‍ഷത്തിനുളളില്‍ ആഭ്യന്തര അന്വഷണം പൂര്‍ത്തിയാക്കുകയും വേണമെന്ന് കോടതി വ്യക്തമാക്കി.

എന്‍ജിനീയര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ദിനം പ്രതി റോ‍ഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഹര്‍ജി അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കും.

Related Articles

Latest Articles