Thursday, April 18, 2024
spot_img

കോട്ടയത്ത് പി.ജെ ജോസഫ് തന്നെ സ്ഥാനാര്‍ഥിയായേക്കും;അന്തിമ തീരുമാനം ഉടന്‍

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റില്‍ പി.ജെ ജോസഫ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും. കോട്ടയത്ത് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മത്സരിക്കാനുള്ള ആഗ്രഹം പി.ജെ ജോസഫ് അറിയിച്ചു. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പി.ജെ ജോസഫ് യോഗത്തിന് ശേഷം പ്രതികരിച്ചു.

തന്റെ അഭ്യര്‍ത്ഥന പാര്‍ട്ടിക്ക് മുന്‍പില്‍ വെച്ചിട്ടുണ്ട്. താനൊരു ശുഭാപ്തി വിശ്വാസക്കാരനാണെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. മൂന്ന് മണിക്ക് സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ശേഷം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പാര്‍ട്ടി നേതാവ് സി എഫ് തോമസ് വ്യക്തമാക്കി.

രണ്ട് സീറ്റിന് പാര്‍ട്ടിക്ക് അര്‍ഹതയുണ്ട്. പൊതു താല്‍പര്യം പരഗഗണിച്ച് ഒരു സീറ്റിലേക്ക് ഒതുങ്ങുകയാണ്. സിറ്റിങ് സീറ്റായ കോട്ടയത്ത് മത്സരിക്കണമെന്ന ആഗ്രഹം പി.ജെ ജോസഫ് പാര്‍ട്ടിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. പാര്‍ട്ടി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സി.എഫ് തോമസ് കൂട്ടിച്ചേര്‍ത്തു.

യോഗത്തിന് മുന്‍പ് പി.ജെ ജോസഫ് കെ.എം മാണിയുടെ വീട്ടിലെത്തി മത്സരിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles