Saturday, May 4, 2024
spot_img

കേരളത്തിന്റെ മഹാവൈദ്യന്‍ ഡോ.പി.കെ.വാരിയര്‍ വിടവാങ്ങി: ഓര്‍മ്മയാകുന്നത് ഈ നൂറ്റാണ്ടിന്റെ ആയുര്‍വേദാചാര്യന്‍ | PK Warrier

കേരളത്തിന്റെ മഹാവൈദ്യന്‍ ഡോ.പി.കെ.വാരിയര്‍ വിടവാങ്ങി: ഓര്‍മ്മയാകുന്നത് ഈ നൂറ്റാണ്ടിന്റെ ആയുര്‍വേദാചാര്യന്‍ | PK Warrier

ഉത്തര്‍പ്രദേശില്‍ ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. സര്‍ക്കാര്‍ പുറത്തിറക്കിയ നിയമത്തിന്‍റെ കരട് പ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ അടക്കം നിയന്ത്രണം വരും.

പുതിയ ബിൽ പ്രകാരം ഒരു കുട്ടി മാത്രമുള്ള ദമ്പതികൾക്ക് ആജീവനാന്തകാലത്തേക്കും കുഞ്ഞിന് 20 വയസ് വരെയും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സും ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്. കൂടാതെ കുഞ്ഞിന് ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസവും നല്‍കും.സംസ്ഥാന നിയമ കമ്മീഷന്‍റെ വെബ് സൈറ്റില്‍ ഇപ്പോള്‍ നിയമത്തിന്‍റെ കരട് ലഭ്യമാക്കിയിട്ടുണ്ട്. പൊതുജന അഭിപ്രായത്തിനായി ജൂലൈ 19 വരെ ഇത് ലഭ്യമാകും.

അതേസമയം ഒരു കുട്ടി മാത്രമുള്ളവർക്ക് നിരവധി ആനുകൂല്യങ്ങളാണ് ബില്ലില്‍ ഉള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച്‌ രണ്ട് ശമ്പള വര്‍ദ്ധനകള്‍ കുടുതല്‍ ലഭിക്കും. കൂടാതെ വീടോ സ്ഥലമോ വാങ്ങുമ്പോൾ സബ്‌സിഡി, പ്രോവിഡന്റ് ഫണ്ട് പലിശയില്‍ മൂന്ന് ശതമാനം വര്‍ദ്ധന തുടങ്ങിയ ആനുകൂല്യങ്ങളാണ് ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. നിയമത്തിന്‍റെ കരടില്‍ വരുന്ന നിര്‍ദേശങ്ങളും കൂട്ടിച്ചേര്‍ത്ത് ഓഗസ്റ്റോടെ നിയമം സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നാണ് വിവരം.

Related Articles

Latest Articles