ദില്ലി: ഇന്ത്യയുടെ സാമ്പത്തിക മേഖല കോവിഡ് രണ്ടാം തരംഗ പ്രതിസന്ധിയെ മറികടന്നെന്ന് കേന്ദ്ര സർക്കാർ. വരുന്ന മാസങ്ങളിൽ ജിഎസ്ടി വരുമാനത്തിൽ വർധന ഉണ്ടാകുമെന്നും കേന്ദ്ര സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ചുള്ള വിവരം പുറത്തുവിട്ടത്. അതോടൊപ്പം വരും മാസങ്ങളിൽ തൊഴിൽ സാധ്യത വളരെ വേഗം ഉയരുമെന്നും മന്ത്രാലയത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം വാക്സിനേഷൻ വേഗത്തിലാക്കിയത് രാജ്യത്തെ വിപണിയ്ക്ക് ഊർജം നൽകി. സാമ്പത്തിക മേഖല കൊറോണ ഭീതിയെ അതിജീവിച്ചതിന് തെളിവാണ് ഇ-വേ ബില്ലുകളിലെ വർധന. ഈ മാസം മുതൽ ജിഎസ്ടി വരുമാനത്തിൽ കാര്യമായ വർധനവുണ്ടാകും. കഴിഞ്ഞ മാസത്തെ ജിഎസ്ടി വരുമാനത്തിലെ കുറവ് കാര്യമാക്കേണ്ടെന്നാണ് ധനകാര്യമന്ത്രാലയത്തിന്റെ അഭിപ്രായം.
എന്നാൽ ഗ്രാമനഗര മേഖലകളിൽ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക വഴി സാമ്പത്തിക മേഖലയെ കൂടുതൽ മെച്ചപ്പെടുത്തുമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു. ഇതിനായി 23123കോടി രൂപയുടെ പാക്കേജിന് ധനകാര്യമന്ത്രാലയം അംഗീകാരം നൽകി. രാജ്യത്ത് തൊഴിൽ ലഭ്യത വരും മാസങ്ങളിൽ വളരെ വേഗം ഉയരുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

