Monday, April 29, 2024
spot_img

സ്വാതന്ത്ര്യദിനത്തിൽ ആക്രമണത്തിന് പദ്ധതി; തകർത്തെറിഞ്ഞ് ഇന്ത്യൻ സൈന്യം! കശ്മീരിൽ 3 ലഷ്കർ ഭീകരർ പിടിയിൽ

ശ്രീനഗർ: സ്വാതന്ത്ര്യദിനത്തിൽ ആക്രമണത്തിന് പദ്ധതി. തകർത്തെറിഞ്ഞ് ഇന്ത്യൻ സൈന്യം. ബാരാമുള്ള ഉറി സെക്ടറിൽ സൈന്യവും പോലീസും സംയുക്തമായി നടത്തിയ പട്രോളിംഗിൽ ഗ്രനേഡും ആയുധങ്ങളുമായി മൂന്ന് ലഷ്കർ ഭീകരരെ അറസ്റ്റ് ചെയ്തു. ‘ഉറി ബാരാമുള്ളയിൽ ഒരു ഭീകരാക്രമണ പദ്ധതി തകർത്തു, ലഷ്‌കർ-ഇ-ത്വായ്ബ (എൽഇടി)യുടെ 3 ഭീകരർ അറസ്റ്റിലായി ‘എന്ന് പോലീസ് പറഞ്ഞു.

അഹമ്മദ് ദിൻ, മുഹമ്മദ് സാദീഖ്, ഖതാന എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് ഗ്രനേഡുകളും, പിസ്റ്റലുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Latest Articles