Saturday, September 26, 2026

വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ച് ഏഴ് മരണം


മയോര്‍ക്ക- ആകാശത്ത് വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. സ്പെയിനിലെ മയോര്‍ക്ക ദ്വീപില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഹെലികോപ്ടറിലെയും വിമാനത്തിലെയും യാത്രക്കാരെല്ലാം തല്‍ക്ഷണം കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ടൂറിസ്റ്റുകളായി ഹെലികോപ്ടറില്‍ യാത്ര ചെയ്ത രണ്ട് കുട്ടികള്‍ ഉള്‍പെട്ട കുടുംബവും മരിച്ചവരില്‍ ഉള്‍പ്പെടും.

മയോര്‍ക്ക ദ്വീപ് വിനോദസഞ്ചാരികളുടെ സ്പെയിനിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. അപകടത്തില്‍പെട്ട ചെറുവിമാനത്തില്‍ വിനോദസഞ്ചാരികള്‍ ആയിരുന്നോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Related Articles

Latest Articles