Tuesday, September 22, 2026

ചൈനയിൽ വിമാനം തകർന്ന് വനമേഖലയിൽ വീണു; പ്രദേശത്ത് തീപിടിച്ചതായി റിപ്പോര്‍ട്ട്

ബെയ്ജിംഗ്: ചൈനയിൽ വിമാനം തകർന്നു വീണു(China Plane Crash). ആളപായം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ചൈന ഈസ്‌റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനമാണ് തകർന്നു വീണത്. ഗ്വാംഗ്സിയിലെ വനമേഖലയിലാണ് വിമാനം തകർന്ന് വീണത്. ഇത് പ്രദേശത്ത് തീ പടരുന്നതിന് കാരണമായി.

133 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനങ്ങൾക്കായി പ്രദേശത്തേക്ക് റെസ്‌ക്യൂ ടീം അംഗങ്ങൾ പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കുൻമിംഗിൽ നിന്നുമാണ് യാത്രികരുമായി വിമാനം പുറപ്പെട്ടത്. പറന്നുയർന്ന് അൽപ്പനേരത്തിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. സംഭവത്തിൽ ചൈനീസ് അധികൃതർ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Related Articles

Latest Articles