Friday, May 17, 2024
spot_img

വിമാനദുരന്തം :അന്വേഷണം പ്രഖ്യാപിച്ച് നേപ്പാൾ സർക്കാർ; 5 അംഗ സമിതിയെ നിയോഗിച്ചു

കാഠ്മണ്ഡു : നേപ്പാളിൽ അറുപത്തെട്ട്‍ പേരുടെ ജീവനെടുത്ത വിമാനാപകടം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നേപ്പാൾ സർക്കാർ നിയോഗിച്ചു. പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്

കാഠ്മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളവത്തിലേക്ക് പോയ വിമാനം ലാൻഡിങ്ങിനു നിമിഷങ്ങൾക്ക് മാത്രം ശേഷിക്കെയാണ് റൺവേയ്‌ക്ക് സമീപം തകർന്നത്. ഉഗ്രസ്‌ഫോടനത്തോടെ വിമാനം നിലംപൊത്തുകയായിരുന്നു.

72 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 14 പേർ വിദേശികളായിരുന്നു. ശേഷിക്കുന്നവരെല്ലാം നേപ്പാൾ സ്വദേശികളാണ്. 5 ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു.

Related Articles

Latest Articles