Wednesday, May 15, 2024
spot_img

വിമാനത്തിലെ പ്രതിഷേധം:കേന്ദ്രം ഇടപെടുന്നു; ഉടൻ നടപടിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂ‍ഡൽഹി∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ഇടപെടലുമായി കേന്ദ്രസർക്കാർ. വിഷയം പരിശോധിച്ചു വരികയാണെന്നും ഉടൻ നടപടിയെടുക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ യൂത്ത് കോൺഗ്രസുകാരെ കയ്യേറ്റം ചെയ്തെന്ന ഹൈബി ഈഡൻ എംപിയുടെ ട്വീറ്റിനാണ് കേന്ദ്രമന്ത്രിയുടെ മറുപടി.

രണ്ടു പേരെ വിമാനത്തിൽ വച്ച് മർദിച്ചിട്ടും വിമാനക്കമ്പനിയായ ഇൻഡിഗോയും ഡിജിസിഎയും കേന്ദ്ര വ്യോമയാന മന്ത്രാലയവും നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഹൈബി ഈഡൻ ട്വീറ്റിൽ ആരോപിച്ചു. ഇ.പി.ജയരാജനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ട്വീറ്റിലാണ് മറുപടിയുമായി മന്ത്രി എത്തിയത്.

Related Articles

Latest Articles