Wednesday, May 15, 2024
spot_img

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഇഡിക്ക് കത്തയച്ചു

ന്യൂഡൽഹി∙ നാഷനൽ ഹെറൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തന്നെ ചോദ്യം ചെയ്യുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കത്തയച്ചു. അമ്മ സോണിയ ഗാന്ധിയുടെ ആരോഗ്യാവസ്ഥ ചൂണ്ടിക്കാണിച്ചാണ് ചോദ്യം ചെയ്യൽ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടത്.
രാഹുൽ ഗാന്ധിയെ ഇഡി തുടർച്ചയായി മൂന്നു ദിവസം പത്തുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നാളെയും ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നും നിർദേശിച്ചിരുന്നു. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം രാഹുലും ആശുപത്രിയിലാണെന്നാണു വിവരം.

Related Articles

Latest Articles