കൊല്ലം: കടയ്ക്കലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഒരാള്‍ കൂടി പോലീസ് പിടിയില്‍.
ഒളിവിലായിരുന്ന പ്രതി സുഹൈലിനെയാണ് പോലീസ് പിടികൂടിയത്. കേസിൽ ചിതറ സ്വദേശികളായ നാല് പേരെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ, പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഞ്ച് പേര്‍ പിടിയിലായത്. സ്കൂളില്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പെണ്‍കുട്ടി തുറന്ന് പറഞ്ഞത്. തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

