Monday, May 20, 2024
spot_img

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 83. 87, കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാവിലെ 11 ന് പി ആര്‍ ഡി ചേംബറില്‍ വച്ചാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ വിജയ ശതമാനം 83. 87 ആണ്. കഴിഞ്ഞ വര്‍ഷം വിജയശതമാനം 87.94 യിരുന്നു. അതിന് മുമ്പ് 2020ല്‍ 85.13 ശതമാനമായിരുന്നു വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ കുറവാണ്.

ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മൊബൈൽ ആപ്പുകളിലും വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും. അതേസമയം പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് നൽകിയില്ല.

വിജയശതമാനം ഏറ്റവും കൂടുതൽ കോഴിക്കോട്, കുറഞ്ഞ ജില്ലാ വയനാട്. 100 ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളുടെ എണ്ണം 78. 3 ,61091 പേരാണ് ഇത്തവണ ഹയർസെക്കന്‍ററി പരീക്ഷ എഴുതിയത്. ഇതിൽ 3,02865 പേർ വിജയിച്ചു. 2,005 കേന്ദ്രങ്ങളിലാണ് ഇത്തവണ ഹയർസെക്കന്‍ററി പരീക്ഷ നടന്നത്. താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഹയര്‍ സെക്കന്‍ഡറി, VHSE പരീക്ഷാഫലം ലഭ്യമാകും.

www.keralaresults.nic.in

www.dhsekerala.gov.in

www.prd.kerala.gov.in

www.results.kite.kerala.gov.in

www.kerala.gov.in

ഈ സൈറ്റുകള്‍ക്ക് പുറമെ ആപ്ലിക്കേഷന്‍ വഴിയും എളുപ്പത്തില്‍ ഫലം ലഭിക്കുന്നതാണ്. Saphalam 2021, iExaMS – Kerala എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആപ്പ് വഴിയുമാണ് ഫലം ലഭിക്കുക.

Related Articles

Latest Articles