Saturday, May 11, 2024
spot_img

പിഎം കിസാൻ യോജന; 14-ാം ഗഡു ഇന്ന് വിതരണം ചെയ്തു

ദില്ലി: പ്രധാനമന്ത്രി കിസാൻ യോജനയുടെ 14-ാം ഗഡു ഇന്ന് വിതരണം ചെയ്തു. പദ്ധതി പ്രകാരം, അർഹരായ കർഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപയാണ് എത്തിയിട്ടുള്ളത്. ഏകദേശം 8.5 കോടിയിലധികം കർഷകർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. തുക വിതരണം ചെയ്യുന്നതിനായി 17,000 കോടിയിലധികം രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുള്ളത്. കർഷക ക്ഷേമത്തിനായി വരുമാന പിന്തുണ നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ യോജന.

പ്രധാനമന്ത്രി കിസാൻ യോജനയുടെ 14-ാം ഗഡു ലഭിക്കണമെങ്കിൽ ഇ.കെ.വൈ.സി പൂർത്തിയാക്കണമെന്ന് നേരത്തെ തന്നെ ഗുണഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഇ.കെ.വൈ.സി പൂർത്തിയാക്കിയ കർഷകരുടെ അക്കൗണ്ടിലേക്ക് മാത്രമാണ് 14-ാം ഗഡു എത്തിയിട്ടുള്ളൂ. പദ്ധതിക്ക് കീഴിൽ പ്രതിവർഷം 6000 രൂപയാണ് ലഭിക്കുക. ഓരോ വർഷവും 2000 രൂപ വീതം 3 ഗഡുക്കളായാണ് തുക വിതരണം ചെയ്യാറുള്ളത്. രാജ്യത്തുടനീളം കൃഷി യോഗ്യമായ ഭൂമിയുള്ള എല്ലാം ഭൂവുടമ കർഷക കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുന്നുണ്ട്.

Related Articles

Latest Articles