Monday, May 20, 2024
spot_img

ശക്തമായ കാറ്റിൽ ഇളകി പറന്നെത്തിയ തകര ഷീറ്റ് കഴുത്തിൽ വീണു; മലപ്പുറത്ത് വയോധികന് ദാരുണാന്ത്യം

മലപ്പുറം: ശക്തമായ കാറ്റിൽ പറന്നുവന്ന തകര ഷീറ്റ് കഴുത്തിൽ വീണ് വയോധികന് ദാരുണാന്ത്യം. മേലാറ്റൂർ സ്വദേശി കുഞ്ഞാലനാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം.

മേലാറ്റൂർ ചെമ്മണിയോട് പാലത്തിലെ റോഡിലൂടെ നടന്നു പോവുകയായിരുന്ന കുഞ്ഞാലന്റെ കഴുത്തിലാണ് വലിയ തകര ഷീറ്റ് വന്ന് പതിച്ചത്. സമീപത്തെ കെട്ടിടത്തിൽ നിന്ന് ശക്തമായ കാറ്റിൽ ഇളകിയ തകര ഷീറ്റ് പറന്നു വന്നതാണെന്നാണ് നിഗമനം. മുറിവേറ്റ് വീണ കുഞ്ഞാലനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Related Articles

Latest Articles