Wednesday, December 24, 2025

പി എം കിസ്സാൻ നിധി കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണം ഇന്നെത്തും; നിങ്ങളുടെ പേര് പട്ടികയിലുണ്ടോ എന്ന് എളുപ്പത്തിലറിയാം

രാജ്യത്തെ ചെറുകിട നാമമാത്ര കർഷകർക്ക് 6000 രൂപയുടെ വാർഷിക ധനസഹായം 2000 രൂപയുടെ മൂന്നു ഗഡുക്കളായി നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പത്താമത് ഗഡു പുതുവർഷാരംഭ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതോടെ കർഷകരുടെ അക്കൗണ്ടുകളിലെത്തും. കർഷകരുടെ വരുമാന വർദ്ധനവിനായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിപ്രകാരം രാജ്യത്ത് 10 കോടി കർഷക കുടുംബങ്ങൾക്ക് 20000 കോടി രൂപയാണ് വിതരണം ചെയ്യുക. പി എം കിസ്സാൻ സമ്മാൻ നിധി പദ്ധതി പ്രകാരം ഗുണഭോക്തൃ പട്ടികയിൽ പേരുണ്ടോ എന്ന് സ്വയം പരിശോധിക്കാം.

  1. https://pmkisan.gov.in/ എന്ന പി എം കിസ്സാൻ നിധിയുടെ പോർട്ടൽ സന്ദർശിക്കുക.
  2. ‘Beneficiary List’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  3. സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക് എന്നിവ തെരഞ്ഞെടുക്കുക. ശേഷം ‘Get Report’ എന്ന ബട്ടൺ ക്ലിക്ക്
    ചെയ്യുക.
  4. നിങ്ങളുടെ പ്രദേശത്തെ ഗുണഭോക്തൃ പട്ടിക ലഭിക്കും.

നിങ്ങൾക്ക് ലഭിച്ച ഗഡുക്കളുടെ വിഷാദശാംശങ്ങൾ അറിയാൻ

  1. https://pmkisan.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  2. മുൻ പേജിലെ ‘Farmer’s Corner Section’ ക്ലിക്ക് ചെയ്യുക.
  3. ‘Beneficiary Status’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  4. ആധാർ നമ്പറോ അക്കൗണ്ട് നമ്പറോ,മൊബൈൽ നമ്പറോ നൽകുക.
  5. ‘Get data’ എന്ന ബട്ടൺ ക്ലിക്ക് ചെയ്‌താൽ ഗഡുക്കളുടെ വിഷാദശാംശങ്ങൾ ലഭിക്കും.

അപേക്ഷകളുടെ സ്ഥിതി അറിയാൻ

  1. എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  2. ‘Farmers Corner’ വിഭാഗത്തിൽ ‘Beneficiary Status’ ക്ലിക്ക് ചെയ്യുക.
  3. ആധാർ നമ്പറോ, അക്കൗണ്ട് നമ്പറോ, മൊബൈൽ നമ്പറോ ഉപയോഗിച്ച് വിവരങ്ങൾ പരിശോധിക്കാം.

Related Articles

Latest Articles