നരേന്ദ്രമോദി
ദില്ലി : വിവിധ മേഖലകളില്‍ സ്തുത്യർഹമായ നേട്ടംകൈവരിച്ച ഇന്ത്യന്‍ വനിതകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണപരിപാടിയായ മന്‍ കീ ബാത്ത് മന്‍ കീ ബാത്തിലൂടെ അഭിനന്ദിച്ചു. ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് സുരേഖാ യാദവ്, വ്യോമസേനയില്‍ മുന്നണിപ്പോരാളികളുടെ യൂണിറ്റിന്റെ മേധാവിസ്ഥാനത്തെത്തിയ ആദ്യ വനിതാ ഓഫീസര്‍ ഷാലിസ ധാമി തുടങ്ങിയവരുടെ നേട്ടങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ സുരേഖാ യാദവ് മവന്ദേ ഭാരതിന്റെ ലോക്കോ പൈലറ്റ് ആകുന്ന ആദ്യ വനിത എന്ന നേട്ടവും സ്വന്തമാക്കിയതായി മോദി പറഞ്ഞു.
ഇന്ത്യയുടെ നാരീശക്തി കൂടുതൽ കരുത്താർജ്ജിക്കുകയാണെന്നും രാജ്യം കരുത്താര്‍ജിക്കുന്നതില്‍ സ്ത്രീശക്തി നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഗാലാന്‍ഡില്‍ കഴിഞ്ഞ 75 വര്‍ഷത്തിനിടെ ആദ്യമായി രണ്ടു വനിതകള്‍ നിയമസഭയിലെത്തി ചരിത്രം സൃഷ്ടിച്ചതും യു.എന്‍. മിഷനു കീഴില്‍ സമാധാനപാലനത്തിന് സ്ത്രീകള്‍ മാത്രമുള്ള പ്ലാറ്റൂണിനെ ഇന്ത്യ അയച്ചതും അദ്ദേഹം പരാമർശിച്ചു . ഓസ്‌കര്‍ പുരസ്‌കാര വേദിയിലെ ഇന്ത്യന്‍നേട്ടത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…