Monday, April 29, 2024
spot_img

ച​ന്ദ്ര​യാ​ന്‍-2 ദൗത്യം; പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു; തത്സമയം തത്വമയി ടിവിയിൽ

ദില്ലി: ച​ന്ദ്ര​യാ​ന്‍-2 ദൗ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യുന്നു. ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്‌ആ​ര്‍​ഒ കേ​ന്ദ്ര​ത്തി​ല്‍​ നി​ന്നാണ് അ​ദ്ദേ​ഹം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നത്.

ച​ന്ദ്ര​യാ​ന്‍ 2 ദൗ​ത്യം ച​ന്ദ്ര​നി​ല്‍ സോ​ഫ്റ്റ് ‌ലാ​ന്‍​ഡിം​ഗ് ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ടം വ​രെ​യെ​ത്തി​യെ​ങ്കി​ലും തു​ട​ര്‍​ന്ന് സി​ഗ്ന​ല്‍ ബ​ന്ധം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ച​ന്ദ്ര​നു 2.100 കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ ച​ന്ദ്ര​യാ​ന്‍ ര​ണ്ടി​ന്‍റെ നി​യ​ന്ത്ര​ണം ഏ​കോ​പി​പ്പി​ക്കു​ന്ന ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്‌ആ​ര്‍​ഒ കേ​ന്ദ്ര​ത്തി​ന് ലാ​ന്‍​ഡ​റു​മാ​യി ബ​ന്ധം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

ലാന്‍ഡറുമായുള്ള സി​ഗ്ന​ല്‍ ബ​ന്ധം ന​ഷ്ട​പ്പെ​ട്ട​തോ​ടെ നിരാശയിലായ ശാ​സ്ത്ര​ജ്ഞ​ര്‍​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​ജ്യം നി​ങ്ങ​ളെ ഓ​ര്‍​ത്ത് അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്‌ആ​ര്‍​ഒ കേ​ന്ദ്ര​ത്തി​ല്‍ ശാ​സ്ത്ര​ജ്ഞ​രു​ടെ അ​ടു​ത്തെ​ത്തി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Related Articles

Latest Articles