Saturday, May 4, 2024
spot_img

എല്ലാകാര്യവും ഒന്നിച്ച് പറഞ്ഞ് മോദിയും ട്രംപും

ദില്ലി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനായി ചര്‍ച്ചകള്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 300 കോടി ഡോളറിന്റെ പ്രതിരോധ കരാറില്‍ ഇന്ത്യയും യുഎസും ഒപ്പുവച്ചു. അത്യാധുനിക ഹെലികോപ്ടര്‍ അടക്കം കൈമാറാനുമാണ് കരാര്‍. അമേരിക്കയില്‍ നിന്ന് സീഹോക്ക് ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള ഇടപാടിന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരുവരും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം മോദി പറഞ്ഞത്.

ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ സുപ്രധാനമായി പ്രതിരോധം, സുരക്ഷ, ഊര്‍ജ രംഗത്തെ സഹകരണം, വ്യാപാരം, എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രതിരോധ മേഖലയിലെ ശക്തമായ സഹകരണം, ഇരുരാജ്യങ്ങളും തമമിലുള്ള ബന്ധത്തിലെ നിര്‍ണായക കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടിക്കാഴ്ച്ച വെറും രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ളതല്ല. ഇത് ജനങ്ങളെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളായിരുന്നു. അതേസമയം ഇന്ത്യയും അമേരിക്കയും തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടും. തീവ്രവാദത്തെ പിന്തുണയ്ക്കുവര്‍ക്കെതിരെയും പോരാട്ടം നടക്കുമെന്നും മോദി പറഞ്ഞു.അതേസമയം, ഇന്ത്യയുടേയും യുഎസ്സിന്റെയും വാണിജ്യ മന്ത്രിമാര്‍ തമ്മില്‍ വ്യാപാര കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്തു. മറ്റൊരു വലിയ വ്യാപാര കരാറിനായും ചര്‍ച്ചകള്‍ നടത്താമെന്ന് ട്രംപ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ നല്‍കിയ സ്വീകരണത്തിന് നന്ദി അറിയിച്ചാണ് ട്രംപ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

Related Articles

Latest Articles