Wednesday, October 7, 2026

സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കൂട്ടത്തോടെ എച്ച്1 എന്‍1 : രോഗം ബാധിച്ചത് ആറുപേര്‍ക്ക്

സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് ഒരേസമയം എച്ച്1എന്‍1 ബാധിച്ചു.ആര്‍.ഭാനുമതി, എം.സന്താനഗൗഡര്‍, ഇന്ദിര ബാനര്‍ജി, സഞ്ജീവ് ഖന്ന, എസ്.അബ്ദുല്‍ നസീര്‍, എ.എസ് ബൊപ്പണ്ണ എന്നിവര്‍ക്കാണ് എച്ച്1എന്‍1 പനി ബാധിച്ചിട്ടുള്ളത്.

സന്ദര്‍ഭത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുപ്രീംകോടതി ജീവനക്കാര്‍ക്കും മറ്റ് അഭിഭാഷകര്‍ക്കും പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനായി തീരുമാനമായിട്ടുണ്ട്.ഇന്നു നടന്ന കോടതി നടപടികളില്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന മാസ്‌ക് ധരിച്ചാണ് പങ്കെടുത്തത്.ഇതേത്തുടര്‍ന്ന്, ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ഒരു അടിയന്തരയോഗം ചേരുന്നുണ്ട്. ഡല്‍ഹിയിലെ കൂടാതെ, ബംഗളൂരുവിലും കാശ്മീരിലും എച്ച്1 എന്‍1 പടരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Articles

Latest Articles