Saturday, May 18, 2024
spot_img

മുംബൈ ബഹുനില കെട്ടിടത്തിലെ തീപ്പിടിത്തം: മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ദില്ലി: മുംബൈയിലെ (Mumbai) 20 നില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക നൽകുക. ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

അതേസമയം മുംബൈയില്‍ 20 നില പാര്‍പ്പിട കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴ് ആയി. മുംബൈയിലെ ടര്‍ഡിയോ പ്രദേശത്തെ കമല ബില്‍ഡിംഗിന്റെ 18ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചലരുടെ നില ഗുരുതരമാണ്. മുംബൈയിലെ ടാര്‍ഡിയോ മേഖലയിലെ കമല ബില്‍ഡിങിലാണ് ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ തീപിടിത്തമുണ്ടായത്. 13 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്. ഷോർട് സ‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം.

Related Articles

Latest Articles