Saturday, May 18, 2024
spot_img

പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും കുഞ്ഞുപിറന്നു: സന്തോഷവാർത്ത പങ്കുവച്ച് താരജോഡികൾ

സോഷ്യൽ മീഡിയ ലോകത്തെ സെലബ്രിറ്റി ദമ്പതികളാണ് നിക്കും പ്രിയങ്കയും. നിക്കിനേക്കാള്‍ 10 വയസ് കൂടുതലുള്ള പ്രിയങ്കയുമായുള്ള വിവാഹം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇരുവരുടെയും വിശേഷങ്ങളെലാം വളരെപെട്ടെന്നാണ് വൈറലാകാറുള്ളത്.

ഇപ്പോഴിതാ നടി പ്രിയങ്ക ചോപ്രയുടെയും ഭര്‍ത്താവ് നിക് ജോനാസിന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയ വാർത്ത പങ്കുവെച്ചിരിക്കുകയാണ്. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്നതായി ഇരുവരും അറിയിച്ചു. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് ഈ വിവരം പ്രിയങ്ക അറിയിച്ചത്.

”ഞങ്ങള്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്, എന്നാണ് പ്രിയങ്ക കുറിച്ചിരിക്കുന്നത്. മാത്രമല്ല കുടുംബത്തിന് പ്രത്യേകം പരി​ഗണന നൽകുന്നതിനായി ഈ സമയത്തെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും താരം കുറിപ്പിൽ പറയുന്നുണ്ട്.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് താരദമ്പതികൾ ജീവിതത്തിൽ ഒന്നിച്ചത്. പ്രിയങ്കയേക്കാൾ പത്ത് വയസിന് ഇളയതാണ് നിക് എന്ന് ചൂണ്ടിക്കാട്ടി ഈ ബന്ധം അധിക നാൾ നീണ്ട് പോകില്ലെന്ന് പലരും പ്രവചനങ്ങൾ നടത്തിയിരുന്നു. 2018 ഡിസംബർ ഒന്നിനാണ് ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ വച്ച് ഇരുവരും വിവാഹിതരാകുന്നത്. യുഎസിലാണ് നിലവില്‍ ഇരുവരും.

Related Articles

Latest Articles